കൊച്ചി: പാമോലിന്‍ കേസില്‍ വിഎസ് അച്യുതാനന്ദനും അല്‍ഫോന്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. പാമോലിന്‍ കേസില്‍ പരാതി നല്‍കിയത് വി.എസ് ആണെന്ന് പറയാനാകില്ല. അതുകൊണ്ടു തന്നെ വിഎസിന് കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
അതേസമയം ഇടമലയാര്‍ കേസില്‍ കക്ഷി അല്ലാതിരുന്നിട്ടും വിഎസിന്റ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ച കാര്യം വിഎസിന്റ അഭിഭാഷകര്‍ കോടതിയില്‍ എടുത്തു പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി ഏപ്രില്‍ 24ലേയ്ക്ക് മാറ്റി.
നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഹര്‍ജി നല്‍കിയത്. പാമോലിന്‍ ഇറക്കുമതി സമയത്ത് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്നു കണ്ണന്താനം.