ചിലിയില്‍ ഭൂചലനം

ടല്‍കാ നഗരത്തിന്റെ 64 മൈല്‍ വടക്കുപടിഞ്ഞാറായാണ് കമ്പനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ പിന്നീട് ഈ മുന്നറിയിപ്പ് പിന്‍വലിച്ചു.
2010ല്‍ ഈ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ 500ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴുവരെ രേഖപ്പെടുത്തുന്ന ഏത് ചലനവും താങ്ങാനുള്ള ശേഷി ചിലിയിലെ കെട്ടിടങ്ങള്‍ക്കുണ്ട്.












Click it and Unblock the Notifications