കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ, അഞ്ചാം മന്ത്രിസ്ഥാനം:തീരുമാനമായില്ല

  • By Shabnam Aarif
Google Oneindia Malayalam News

PP Thankachan
തിരുവനന്തപുരം: അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞാ തീയതിയും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല.

അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകില്ല എന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സത്യപ്രതിജ്ഞ തീയതി തീരുമാനിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനമായത്.

യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് യോഗത്തിലെ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചത്.

അതുപോലെ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ കുറിച്ച് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് യോഗത്തില്‍ സാവകാശം ചോദിക്കുകയാണുണ്ടായത്. അനൂപിന് നല്‍കേണ്ട വകുപ്പ്, ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കണോ എന്നീ കാര്യത്തില്‍ യുഡിഎഫിന് ഒരു സമാവായത്തിലെത്താന്‍ സാധിച്ചില്ല എന്നാണ് ഈ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്.

ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന് യോഗത്തില്‍ ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ യോഗത്തില്‍ അറിയിച്ചു പിള്ള.

English summary
The UDF meeting is over and the expected decisions haven't taken. The meeting has made Chief Minister Oommen Chandy to decide the sworn in date of Anoop Jacob.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X