കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാം

  • By Nisha Bose
Google Oneindia Malayalam News

Italian Ship
കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വെടിവച്ച സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. ഇതിനായി കപ്പലുടമകള്‍ മൂന്ന് കോടി രൂപയുടെ ബോണ്ട് സമര്‍പ്പിക്കണം. കൂടാതെ ആവശ്യമുള്ളപ്പോള്‍ കപ്പലും കപ്പലിലെ ജീവനക്കാരും ഹാജരാകണമെന്നും കോടതി അറിയിച്ചു

കപ്പല്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു
എന്നാല്‍ ഇതിനായി ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ചെലവില്‍ ഹാജരാക്കാമെന്ന് കപ്പല്‍ ഉടമകള്‍ ഉറപ്പു നല്‍കണമെന്നും ഷിപ്പിങ് മന്ത്രാലയം ആവശ്യപ്പെട്ടു.

യാത്ര തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്റിക ലെക്‌സി കപ്പലിന്റെ ഉടമകള്‍ നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായാണ് ഷിപ്പിങ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് തെളിവ് ശേഖരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ കപ്പല്‍ കൊച്ചിയില്‍ പിടിച്ചിടേണ്ട ആവശ്യമില്ല. കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു

English summary
High Court ordered that Italian ship Enrica Lexie, from which marines had opened fire killing two Indian fishermen, can be allowed to sail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X