കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധ ഇടപാട്:സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു

  • By Shabnam Aarif
Google Oneindia Malayalam News

CBI
ദില്ലി: ആയുധ ഇടപാട് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍ ടട്ര ആയുധക്കമ്പനി മേധാവി രവി ഋഷിയെ ചോദ്യം ചെയ്യുകയും ചെയ്തു. ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുവാന്‍ രവി ഋഷിക്ക് വെള്ളിയാഴ്ച രാവിലെ സിബിഐ സമന്‍സ് അയച്ചിരുന്നു. ദില്ലി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ടട്ര കമ്പനി കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി വരികയാണ്.

പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിനും ഇന്ത്യന്‍ സൈന്യത്തിന് ടട്ര ട്രക്ക് നല്‍കിയ വെക്ട്രയ്ക്കും എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമറ്റിയിരിക്കുന്നത്. നിലവാരം കുറഞ്ഞ 600 സൈനിക വാഹനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറില്‍ ഒപ്പുവെക്കാന്‍ പ്രേരിപ്പിച്ച് തനിക്ക് 14 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്ന കരസേനാ മേധാവി വികെ സിങ്ങിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.

ഇതിനിടെ ടട്ര ട്രക്ക് ഇടപാടിനെ കുറിച്ച് 2009ല്‍ ഗുലാം നബി ആസാദിനെ കുറിച്ച് കത്ത് ലഭിച്ചപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്ന അവകാശവാദവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

English summary
The CBI on Friday registered a case in connection with the supply of all-terrain Tatra trucks through State-owned BEML to the Army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X