കവിയൂര്‍: രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കണം

ജീവനൊടുക്കിയ അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്‌ടെത്തിയതിനെക്കുറിച്ചും വിശദമായി അന്വേഷിക്കണം. കേസില്‍ ജൂണ്‍ 30 നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി മൂസതാണ് ഉത്തരവിട്ടത്. അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന സിബിഐയുടെ കണ്ടെത്തല്‍ കോടതി തള്ളിക്കളഞ്ഞു.
സിബിഐയുടെ വാദം തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ക്രൈം വാരിക എഡിറ്റന്‍ നന്ദകുമാറുമാണ് കോടതിയെ സമീപിച്ചത്.
അനഘയെ അച്ഛന്‍ പീഡിപ്പിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിരുന്നില്ല. കൂട്ടുകാരികളുടെ മൊഴിയനുസരിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications