പ്രവാചക കാര്‍ട്ടൂണ്‍, രണ്ടു പേര്‍ക്ക് ജയില്‍

ജാബര്‍ മെജ്‌രി എന്ന ഒരാളെ മാത്രമേ പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ. ശിക്ഷ വിധിച്ചെങ്കിലും രണ്ടാമത്തെ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലിസിനു സാധിച്ചിട്ടില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
രാജ്യത്ത് ഇന്റര്‍നെറ്റ് ഫ്രീഡം ഡെ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഗവണ്‍മെന്റിന്റെ ഈ നടപടി. ശിക്ഷ കടുത്തുപോയി. യുവാക്കള്‍ക്ക് തെറ്റുപറ്റിയതാകും. അത് തിരുത്താന്‍ അവര്‍ക്ക് സമയം കൊടുക്കണമായിരുന്നു-പ്രാദേശിക ബ്ലോഗര്‍മാരില്‍ ഒരാളായ നെബില്‍ സഗ്ദൗദ് പറഞ്ഞു.
ശിക്ഷ മാര്‍ച്ച് 28ന് വിധിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നില്ല. സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ ജനകീയ വിപ്ലവം നടന്ന ടുണീഷ്യയിലാണ് ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരേ കനത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
അറബ് രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കേസെടുക്കലും അറസ്റ്റും ജയിലിലടയ്ക്കലും സാധാരണമാണ്. കഴിഞ്ഞ ആഴ്ച ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ പാലസ്തീന്‍ അധികൃതര്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തെ സുരക്ഷാസംവിധാനത്തെ ട്വിറ്ററിലൂടെ പരിഹസിച്ച പൗരനെ കഴിഞ്ഞ മാസം യുഎഇ ജയിലിലടച്ചിരുന്നു. ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ ഹംസ കഷ്ഗരി എന്ന സൗദി ജേര്‍ണലിസ്റ്റ് മരണശിക്ഷ കാത്തുകിടക്കുകയാണ്.












Click it and Unblock the Notifications