കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം മന്ത്രി: ആര്യാടന്‍ രാജിക്കൊരുങ്ങി?

  • By Nisha Bose
Google Oneindia Malayalam News

Aryadan Muhammed
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജിയ്‌ക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. രാജി വയ്ക്കാനൊരുങ്ങിയ ആര്യാടനെ കേന്ദ്ര മന്ത്രി എകെ ആന്റണി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലീഗിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയതിനെതിരെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ആര്യാടന്‍ കെപിസിസി അല്ല ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് അഞ്ചാം മന്ത്രിയെ നല്‍കാന്‍ തീരുമാനിച്ചതെന്ന് അറിയിച്ചു. ഒരുവിഭാഗത്തിന് അശുഭകരമാണെന്നു കരുതിയാണ് താന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

തനിക്കെതിരെ വെല്ലുവിളിക്കുകയും തെറിവിളിക്കുകയും ചെയ്തവര്‍ നടത്തിയ ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ല. അതവര്‍ക്ക് അശുഭകരമാവും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും ആര്യാടന്‍ വിട്ടുനിന്നു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതെന്തെന്ന ചോദ്യത്തിന് അതു വെറും ചടങ്ങ് മാത്രമാണെന്നായിരുന്നു മറുപടി.

അതിനിടെ വകുപ്പു തല അഴിച്ചു പണി നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും പാളി. എന്‍എസ്എസും എസ്എന്‍ഡിപിയുമടക്കമുള്ള സാമുദായിക സംഘടനകള്‍ ഇതിനെതിരെ രംഗത്തു വരികയും ചെയ്തു. ആര്യാടന് ഗതാഗത വകുപ്പിന്റെ അധിക ചുമതല നല്‍കി അനുനയിപ്പിക്കാ്ന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് നല്‍കി മന്ത്രിസഭയില്‍ രണ്ടാമനാക്കിയതിലും ആര്യാടന് അതൃപ്തിയുണ്ടെന്നാണ് സൂചന

English summary
Immediately thereafter, chief minister Oommen Chandy made crucial changes in the portfolios of some of the senior Congress ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X