കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെ പിന്‍വലിച്ചുവെന്ന് കത്തു നല്‍കും:പിള്ള

  • By Nisha Bose
Google Oneindia Malayalam News

Balakrishna Pillai-Ganesh
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള അറിയിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ കത്തുനല്‍കാനാണ് തീരുമാനം.

പിള്ള-ഗണേഷ് തര്‍ക്കം പരിഹരിക്കാന്‍ അടുത്ത ബുധനാഴ്ച പിള്ളയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയെ പിന്‍വലിക്കുന്നുവെന്ന് കാണിച്ച് കത്തു നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.

ഗണേഷിന്റെ അനുയായികളെ പങ്കെടുപ്പിക്കാതിരിക്കാന്‍ കേരള കോണ്‍ഗ്രസ്- ബി ജില്ലാസമ്മേളനം ഹൗസ് ബോട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ഹൗസ്‌ബോട്ടില്‍ നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ബാലകൃഷ്ണപിള്ളയും പങ്കെടുത്തിരുന്നു.

സമ്മേളനത്തിനെ കുറിച്ചുള്ള പരസ്യ ബോര്‍ഡുകളില്‍ സ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഗണേഷിന്റെ പടം ബോര്‍ഡുകളിലിടം നേടിയതുമില്ല. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഗണേഷിനെ ഒഴിവാക്കിയതിനെ ചൊല്ലി ഇവര്‍ സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ത്തുമെന്ന് ഭയന്നാണ് ജില്ലാ സമ്മേളനം ഹൗസ് ബോട്ടിലേയ്ക്ക് മാറ്റിയതെന്നും അറിയുന്നു. ഗണേഷ് അനുകൂലികള്‍ വന്നാല്‍ ബോ്ട്ട് കായലിന്റെ നടുഭാഗത്തേയ്ക്ക് മാറ്റാനും തീരുമാനമായിരുന്നു.

അഞ്ചാം മന്ത്രി പ്രശ്‌നത്തിന് പരിഹാരം കണ്ടെങ്കിലും കോണ്‍ഗ്രസിലെ മിക്ക നേതാക്കളും തീരുമാനത്തില്‍ അതൃപ്തരാണ്. അതിനിടയില്‍ ഉയര്‍ന്നു വന്ന പിള്ള-ഗണേഷ് തര്‍ക്കം മുഖ്യമന്ത്രിയ്ക്കും യുഡിഎഫിനും മറ്റൊരു തലവേദനയാകുമെന്നുറപ്പാണ്.

English summary
Kerala Congress(B) leader R. Balakrishna Pillai has decided to formally seek the withdrawal of his son and party's sole nominee, K.B. Ganesh Kumar, from the Ministry.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X