Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന: എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Parliament
ദില്ലി:ലോക്‌സഭയില്‍ ബഹളം വെച്ചതിന് എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. തെലങ്കാന മേഖലയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നാല് ദിവസത്തേക്കാണ് നടപടി.

പൂനം പ്രഭാകര്‍, മധു യാഷ്‌കി ഗൗഡ്, എം ജഗനാഥ, കെ.ആര്‍.ഡി റെഡ്ഡി, ജി.വിവേകാനന്ദ, ബല്‍റാം നായിക്, സുകേന്ദര്‍ റെഡ്ഡി ഗുധ, എസ്.രാജയ്യ എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ലമെന്ററി കാര്യമന്ത്രി പി.കെ ബന്‍സാല്‍ സസ്‌പെന്‍ഷന്‍ സംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.

എംപിമാരുടെ ബഹളം മൂലം രാവിലെ സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നു.മറ്റ് കക്ഷികളുമായി ആലോചിച്ചായിരുന്നു സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.

ബജറ്റ് സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശമെങ്കിലും സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ഇതിനെ ശക്തമായി എതിര്‍ത്തു.സസ്‌പെന്‍ഷന്‍ നാല് ദിവസത്തേക്ക് മതിയെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് മറ്റ് കക്ഷികളും യോജിക്കുകയായിരുന്നു.

തെലുങ്കാന വിഷയത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് സ്വന്തം അംഗങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് ജസ്വന്ത് സിംഗും ഗുരുദാസ് ദാസ് ഗുപ്തയും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടത്.

ബജറ്റ് സമ്മേളനത്തില്‍ സുപ്രധാനമായ പല ബില്ലുകളും പാസ്സാക്കാനിരിക്കേയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇടപെട്ട് ഇത്തരമൊരു നടപടിയ്‌ക്കൊരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+