രാജിവെക്കാമെന്ന ഉറപ്പില്‍ എംഎല്‍എക്ക് മോചനം

ഭാര്യ കൗസല്യ, അഭിഭാഷകന്‍ നിഹാര്‍ പട്‌നായിക് എന്നിവവരുടെ സാന്നിധ്യത്തില്‍ അജ്ഞാതസ്ഥലത്തുവച്ചാണ് ഹിക്കാക്കയെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോചനമെന്നും അറിയുന്നു. തന്റെ മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനം നടത്താത്തതിന് ഹിക്കാക്ക മാപ്പുചോദിച്ചതായും സൂചനയുണ്ട്.
ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡി എംഎല്‍എയായ ജിന ഹിക്കാക്ക(37)യെ കഴിഞ്ഞമാസം 24ന് കോരാപുട്ട് ജില്ലയില്‍നിന്നാണ് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. എംഎല്‍എസ്ഥാനം രാജിവച്ച് സാധാരണ പൗരനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ബിജെഡിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാമെന്നും 23നും 24നും ചേര്‍ന്ന പ്രജാ കോടതിയില്‍ എംഎല്‍എ സമ്മതിച്ചതായി മാവോവാദികളുടെ സന്ദേശത്തില്‍ പറയുന്നു.
തന്റെ മോചനക്കാര്യത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സജീവ നടപടികള്‍ സ്വീകരിച്ചില്ലെന്നും താന്‍ ആദിവാസിയായതാണ് അതിനു കാരണമെന്നും ഹിക്കാക്ക മാധ്യമങ്ങള്‍ക്കു നല്കിയ സന്ദേശത്തില്‍ ആരോപിക്കുന്നു.
ഹിക്കാക്കയുടെ മോചനത്തിനായി കടുത്ത നിബന്ധനകളായിരുന്നു മാവോവാദികള്‍ ആദ്യം മുന്നോട്ടുവച്ചത്. ജയിലില്‍ കഴിയുന്ന 29 പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അവര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications