കൈക്കൂലി: ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍

തെഹല്‍ക്ക കേസ്-എല്ലാവാര്‍ത്തകളും
11 വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണു വിധി പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് വാദം കേള്‍ക്കല്‍ കോടതി പൂര്‍ത്തിയാക്കിയിരുന്നു.
2001 മാര്‍ച്ച് 13നാണു ബംഗാരു ലക്ഷ്മണ്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് ബംഗാരു ലക്ഷ്മണിന് ബിജെപി അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സുഹൃത്ത് ജയാ ജയ്റ്റിലിയെയും സന്ദര്‍ശിച്ച് തെഹല്‍ക്ക ഇത്തരത്തില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഇത് സംബന്ധിച്ചുള്ള വിവാദം കത്തിക്കയറിയതോടെ ജോര്‍ജ് ഫെര്‍ണാണ്ടസിന് പ്രതിരോധ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.












Click it and Unblock the Notifications