Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക്കടലിന്റെ തീരത്ത് പ്രതിഷേധത്തിര

തിരുവനന്തപുരം: കേരളത്തിന്റ കടലോരത്ത് ശനിയാഴ്ച പ്രതിഷേധത്തിരയിരമ്പും. മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും കൈകോര്‍ത്ത് മഞ്ചേശ്വരം മുതല്‍ ഇരയിമ്മന്‍ തുറ വരെ തീരദേശ റോഡിലാണ് മനുഷ്യസാഗരം സൃഷ്ടിയ്ക്കുന്നത്.

അറബിക്കടലില്‍ ഹൈ അലര്‍ട്ട് മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുക, 60 നോട്ടിക്കല്‍ മൈലിനപ്പുറം മാത്രം കപ്പല്‍ സഞ്ചാരം അനുവദിക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മനുഷ്യസാഗരം തീര്‍ക്കുന്നത്.

മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ് യൂണിയനുകളും ഉള്‍പ്പെടുന്ന ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. വൈകിട്ട് അഞ്ചിന് കൈകള്‍ കോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും നടക്കും.

ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്

മനുഷ്യസാഗരത്തില്‍ സംസ്ഥാനത്തെ 222 മത്സ്യ ഗ്രാമങ്ങളിലും കന്യാകുമാരി ജില്ലയി ലെ എട്ടു മത്സ്യ ഗ്രാമങ്ങളിലും മനുഷ്യസാഗരം തീര്‍ത്തു കടല്‍ സുരക്ഷയ്ക്കുള്ള പ്രതിജ്ഞയെടുക്കും.

ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി.എസ്. ശിവകുമാര്‍, ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, എംപിമാരായ ശശി തരൂര്‍, എ. സമ്പത്ത്, കെ.ഇ. ഇസ്മയില്‍, എംഎല്‍എമാരായ വര്‍ക്കല കഹാര്‍, എം. എ. വാഹിദ്, സി. ദിവാകരന്‍, ജമീലാ പ്രകാശം, വികാരി ജ നറല്‍ യൂജിന്‍ പെരേര, ജി. ശങ്കര്‍, എം.എം. ഹസന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ശംഖുംമുഖത്തുകണ്ണിചേരും.തുടര്‍ന്നു പൊതുസമ്മേളനവും മത്സ്യഗന്ധി എന്ന ലഘുനാടകവും ഉണ്ടായിരിക്കും.

മന്ത്രി കെ.എം. മാണി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ആലപ്പുഴയിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൊല്ലത്തും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കോഴിക്കോടും വി.എം. സുധീരന്‍ നാട്ടികയിലും കുട്ടി അഹമ്മദ്കുട്ടി മലപ്പുറത്തും അണിചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+