സര്‍ക്കാറിന് ഒന്നും മറച്ചു വെക്കാനില്ല:ആന്റണി
ദില്ലി: ടട്ര ആയുധ അഴിമതി ആരോപണത്തെ കുറിച്ച് നടക്കുന്ന സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. സൈന്യത്തിന്റെ ആയുധ സംഭരണം സംബന്‌ധിച്ച് സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ലെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും എന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.
അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക ചര്‍ച്ചാവേളയില്‍ സഭയില്‍ വെക്കും. ആയുധ ഇടപാടില്‍ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ നാല് വിദേശകമ്പനികള്‍ അടക്കം ആറ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ കമ്പനികളുമായി അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ഇടപാടും ഉണ്ടാകില്ല. ആന്റണി അറിയിച്ചു.
സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ സ്വകാര്യ കമ്പനികളില്‍ ജോലിക്കു ചേരുന്നതിനുള്ള കൂളിങ് ഓഫ് കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ് എന്നും അദ്ദേഹം അറിയിച്ചു.
ആവശ്യാനുസരണം മാത്രമാണ് കമ്പനിയില്‍ നിന്നും ട്രക്കുകള്‍ വാങ്ങിയിട്ടുള്ളൂ എന്നും പ്രതിരോധമന്ത്രി അറിയിച്ചു.












Click it and Unblock the Notifications