വ്യാജ വധു തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍
കോഴിക്കോട്: വ്യജവധുക്കളെ കാണിച്ച് വിവാഹത്തട്ടിപ്പ് നടത്തിവന്ന മൂന്നംഗസംഘത്തെ ചോവയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി എരവന്നൂര്‍ പുത്തന്‍വീട്ടില്‍ സിറാജുദ്ദീന്‍ ഹംസ (40), എലത്തൂര്‍ ചെട്ടികുളം വടക്കെ തൈക്കണ്ടി ഹനീഫ അഹമ്മദ് (44), കൊയിലാണ്ടി മുചുകുന്ന് പാലാടിമീത്തല്‍ ചന്ദ്രന്റെ മകന്‍ എ.പി. ഷാജി (34) എന്നിവരാണ് പിടിയിലായത്.
വിവിധ പത്രങ്ങളിലെ 'വധുവിനെ ആവശ്യമുണ്ടെന്ന' പരസ്യം വായിച്ച് അവരുമായി ഫോണില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിവന്നത്. ഇത്തരത്തില്‍ 25 ഓളം തട്ടിപ്പുകള്‍ ഇവര്‍ നടത്തിയെന്നാണ് അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു
ഹിന്ദു വരന്മാര്‍ക്ക് ഹിന്ദു വധുവിനെയും മുസ്ലിം വരന്മാര്‍ക്ക് മുസ്ലിം വധുവിനെയും കാണിച്ച്, മഹര്‍ പൂജിക്കാനും ഓതിക്കാനും എന്നു പറഞ്ഞ് കൈപ്പറ്റി മുങ്ങുകയാണ് തട്ടിപ്പിന്റെ രീതി.
വധുവിന്റെ ബന്ധു മരിച്ചതിനാല്‍ ഹോട്ടലില്‍ എത്തണമെന്ന് വരന്റെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതികളുമൊത്ത് ഹോട്ടലിലെത്തി തട്ടിപ്പ് നടത്തിവന്നത്. രണ്ടാം വിവാഹത്തിന് പരസ്യം കൊടുത്തവരാണ് കൂടുതലും തട്ടിപ്പിന് വിധേയമായതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications