Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്‌സലുകള്‍ എഎസ്‌ഐയെ തട്ടികൊണ്ടുപോയി

ഭുവനേശ്വര്‍: ഒറീസ്സയില്‍ നക്‌സലുകളെ എഎസ്‌ഐയെ തട്ടികൊണ്ടുപോയി. നൗപാഡ ജില്ലയില്‍ വെച്ചാണ് കൃപാ രാം മജിയെയാണ് പത്തംഗം സംഘം പിടിച്ചുകൊണ്ടുപോയത്.

രാവിലെ 11 മണിയോടെയാണ് സംഭവം. ധരംബാന്ത ഔട്ട്‌പോസ്റ്റിലെ എഎസ്‌ഐയാണ് കൃപാ. കൂടെയുണ്ടായിരുന്ന പോലിസുകാരെ വിട്ടയച്ചു.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മാവോവാദികള്‍ ഇത് നാലാം തവണയാണ് ആളുകളെ ഇത്തരത്തില്‍ ബന്ദിയാക്കുന്നത്. നേരത്തെ ബിജെഡി എംഎല്‍ ജിന ഹികാകയെയും രണ്ട് ഇറ്റലിക്കാരെയും ഛത്തീസ്ഗഡില്‍ നിന്നും സുക്മ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെയും തട്ടികൊണ്ടുപോയിരുന്നു.

ബിജെഡിയുടെ ലക്ഷ്മിപൂര്‍ എംഎല്‍എയെ വിട്ടയയ്ക്കുന്നതിന് 30 തടവുകാരുടെ മോചനമാണ് നക്‌സലുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇറ്റലിക്കാരെ പിടിച്ചുവെച്ചിരുന്ന ഗ്രൂപ്പും തടവുകാരുടെ മോചനമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാറിന്റെ മധ്യസ്ഥരും മാവോവാദികളുടെ മധ്യസ്ഥരും തമ്മില്‍ നാലുദിവസത്തോളം ചര്‍ച്ച നടത്തിയതിനുശേഷമാണ് കലക്ടര്‍ അലക്‌സിനെ മോചിപ്പിക്കാനുള്ള വഴി തെളിഞ്ഞത്. പകരം മാവോവാദികള്‍ക്കെതിരേയുള്ള കേസുകള്‍ പുനപ്പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ചില തടവുകാരെയും വിട്ടയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+