ഹജ്ജ് സബ്‌സിഡി, എന്തിനാണ് 10 കൊല്ലം?

രാജ്യത്തെ പരമോന്നത കോടതി സബ്‌സിഡി പത്തുവര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജസ്റ്റീസുമാരായ രഞ്‌ന ദേശായിയും അഫ്താബ് ആലവും ഉള്‍പ്പെടുന്ന ബെഞ്ചിന് സബ്‌സിഡി ഒഴിവാക്കേണ്ടതാണെന്ന് തോന്നിയാല്‍ എന്തിനാണ് ഇതിനായി പത്തുവര്‍ഷത്തെ കാലാവധി നിശ്ചയിച്ചത്?
തീര്‍ച്ചയായും പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് പരിശുദ്ധ ഹജ്ജ് കര്‍മം നടത്താന്‍ അവസരമൊരുക്കുന്നത് നല്ല കാര്യം തന്നെ. അതിനായി ഈ വര്‍ഷം തന്നെ 1000 കോടി രൂപ ഹജ്ജ് കമ്മിറ്റിയിലേക്ക് മാറ്റിവെച്ച് സര്‍ക്കാര്‍ സബ്‌സിഡിയില്‍ നിന്നു പിന്‍വാങ്ങുന്നതല്ലേ നല്ലത്. ഈ പണം കൊണ്ട് പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും കമ്മിറ്റിക്ക് ലഭിക്കും. ഈ പണവും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ സംഭാവനകളും ഉപയോഗിച്ച് നിലവിലുള്ള സംവിധാനത്തേക്കാള്‍ മികച്ച രീതിയില്‍ ഹജ്ജ് അവസരമൊരുക്കാന്‍ കമ്മിറ്റിക്ക് സാധിക്കും.
ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വരേണ്ടത് ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ്. കാരണം ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് അതിനു ഉപയോഗിക്കുന്നത്. സബ്‌സിഡി അവസാനിപ്പിക്കുന്നതിന് വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികള്‍ ഉദ്ധരിക്കുന്നത് ശരിയല്ലെന്ന് ചുരുക്കം. ഹജ്ജ് കര്‍മത്തിനു പോകാന്‍ ആവശ്യമായത്ര പണമുള്ള വിശ്വാസികളാണ് യാത്ര നടത്തേണ്ടത് എന്ന് പരിശുദ്ധ ഗ്രന്ഥം പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഈ സബ്‌സിഡി പരിപൂര്‍ണമായും വിശ്വാസത്തിന് എതിരാണ്.
വിധി ന്യായീകരിക്കുന്നതിനുവേണ്ടി ഭരണഘടനയെയാണ് വ്യാഖ്യാനിക്കേണ്ടത്. അല്ലാതെ ഗ്രന്ഥങ്ങളെയല്ല. കാഫിറികളെ കൊല്ലണമെന്ന് വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ച് ജിഹാദികള്‍ കോടതിയില്‍ വാദിച്ചാല്‍ എന്തു ചെയ്യും? അതിനെ പ്രതിരോധിക്കാന്‍ ഗ്രന്ഥങ്ങളിലെ വരികള്‍ തേടി പോകേണ്ടി വരും.












Click it and Unblock the Notifications