പിണറായി ഒന്നാം പ്രതി

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയും മുന്‍ മന്ത്രി എളമരം കരീമും തമ്മിലുള്ള ബന്ധവും ഇതോടൊപ്പം കൂട്ടിവായിക്കണം. കരീമിനും ഗൂഡാലോചനയില്‍ പങ്കുണ്ട്.
കരീമിനും വ്യവസായിക്കും വേണ്ടിയാണ് ചന്ദ്രശേഖരനടക്കമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. കോഴിക്കോട് ഏരിയ സെക്രട്ടറി മോഹനനും തലശ്ശേരി ഏരിയ സെക്രട്ടറി കാരായി രാജനും കേസിലുള്ള പങ്ക് തള്ളികളയാനാവില്ല.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജന്മനാ ക്രിമിനലാണ്. ജയരാജന്‍ അറിയാതെ ടിപി കൊല്ലപ്പെടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടന്നത്.
കൂടുതല്‍ ജനപ്രതിനിധികളും നേതാക്കളും രാജിവെച്ചുപുറത്തുപോകാതിരിക്കുന്നതിനുവേണ്ടിയാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. പല സിപിഎം പ്രവര്‍ത്തകരുടെയും കൊലപാതകം വീണ്ടും അന്വേഷിച്ചാല്‍ നിലവിലുള്ള നേതാക്കളില്‍ പലരും അഴിക്കുള്ളിലാകും.
ഇടതുമുന്നണിയില്‍ നിന്ന് നാല് എംഎല്‍എമാര്‍ കൂടി ഉടന്‍ യുഡിഎഫിലെത്തും. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ശെല്‍വരാജും ഒ രാജഗോപാലും തമ്മിലായിരിക്കും പ്രധാനമത്സരം.












Click it and Unblock the Notifications