Get Updates
Get notified of breaking news, exclusive insights, and must-see stories!

കുലംകുത്തി പരാമര്‍ശം ക്രൂരമെന്ന് ഉമ്മന്‍ ചാണ്ടി

Oommen Chandy
തിരുവനന്തപുരം: കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ ഉദ്ധരിച്ച് പിണറായിവിജയന്റെ കുലം കുത്തി നടത്തിയ പരാമര്‍ശം ക്രൂരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പൊതുപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കുകളും അതിനുള്ള സമയവുമെല്ലാം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. ഇത്തരം പ്രയോഗം നടത്തുന്നവരെ ജനം തിരുത്തും. കേരളത്തിലെ ജനങ്ങള്‍ ഇതിനുമുന്‍പും അവസരത്തിനൊത്ത് ഉയര്‍ന്ന്് തിരുത്തേണ്ടവരെ തിരുത്തിയിട്ടുണ്‌ടെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചന്ദ്രശേഖരനെ കൊന്നവരെ മാത്രമല്ല കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.കേസിലെ അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയും ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ല. നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഞ്ചിയം കൊലപാതകത്തിലൂടെ സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലും ജനങ്ങള്‍ക്കിടയിലും സി.പി.എം ഒറ്റപ്പെടുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ സ്‌നേഹിച്ചിരുന്ന നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന് തന്നെ അപമാനകരമാണ്.

ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കം പരിഹരിക്കാന്‍ താനും കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും ഇരുവരുമായും ചര്‍ച്ച ചെയ്ത് ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്‌ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇതിനുശേഷവും ബാലകൃഷ്ണപിള്ള എന്തിനാണ് പ്രസ്താവനകളുമായി രംഗത്തുവന്നിരിക്കുന്നതെന്ന ചോദ്യത്തിന് അത് അദ്ദേഹത്തിനോട് ചോദിക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+