Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: സിപിഎമ്മിനെതിരെ കൂടുതല്‍ തെളിവ്

TP Chandrasekharan
കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ ഫോണിലേക്ക് കോളുകള്‍ പോയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.

നേതാക്കളുടെ വിശ്വസ്തനായ ഒരാളുടെ ഫോണിലേയ്ക്കാണ് ഒന്നിലേറെ തവണ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഫോണ്‍ കോളുകള്‍ എത്തിയിട്ടുള്ളത്. ഇയാള്‍ മറ്റു ചില കൊലപാതക കേസുകളിലും പ്രതിയായ ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

സിപിഎമ്മിനെതിരെ സംശയമുയരാത്ത വിധത്തില്‍ കൊലപാതകം ആസൂത്രണം ചെയ്യണമെന്നും കൊലപാതകത്തിലെ മുഖ്യപ്രതി കൊടി സുനിയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളവരെ കൊലപാതകത്തിനുപയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊലയ്ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കത്തക്ക വിധം കൃത്യം നടത്താനും ഇവര്‍ പദ്ധതിയിട്ടു. കൊലപാതകത്തിനുപയോഗിച്ച ഇന്നോവ കാറില്‍ അറബി അക്ഷരങ്ങള്‍ പതിച്ചതും അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.

അതേസമയം ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ രമയുടെ അച്ഛനും സിപിഎം നേതാവുമായ കെകെ മാധവന്‍ പറഞ്ഞു. ചന്ദ്രശേഖരന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഉത്തരവാദപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് താന്‍ പറയില്ലെന്നും മാധവന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+