Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിയിറച്ചി വില സര്‍വകാല റെക്കാര്‍ഡില്‍

Chicken prices rising ‎
കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില കത്തിക്കയറുന്നു. ഞായറാഴ്ച ദിനം കോഴിക്കറി വച്ച് ആഘോഷിയ്ക്കാമെന്നു കരുതിയവരൊക്കെ പൊള്ളിച്ചു കൊണ്ട് ചിക്കന്‍ വില സെഞ്ച്വറി കടന്ന് കുതിയ്ക്കുകയാണ്. ചില്ലറ വിപണിയില്‍ കോഴിയിറച്ചി കിലോയ്ക്ക് 105 രൂപയായാണ് ഉയര്‍ന്നിരിയ്ക്കുന്നത്.

ചിക്കന് വന്‍ഡിമാന്റ് ഉണ്ടാവാറുള്ള ഈസ്റ്റര്‍ സീസണില്‍ 75-80 രൂപയായി വരെയായി ഉയര്‍ന്നിരുന്നു. വിവാഹങ്ങള്‍, ആദ്യകുര്‍ബാന സ്വീകരണങ്ങള്‍ തുടങ്ങിയവയുടെ തിരക്കാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണമായി പറയപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴികളുട വരവ് കുറഞ്ഞതും ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള അനധികൃത കോഴിക്കടത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും വില കയറുന്നതിന് ഇടയാക്കിയിട്ടുണ്ട്.

കോഴിയിറച്ചി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതലായി കയറ്റി അയയ്ക്കുന്നതിനാണ് തമിഴ്‌നാട്ടിലെ കോഴി ഫാം ഉടമകള്‍ക്കു താത്പര്യം. കേരളത്തിലെ ചില്ലറ വില്‍പ്പനക്കാര്‍ക്കു നല്കുന്നതിനേക്കാള്‍ ആദായകരമാണെന്നതാണ് ഇതിനു കാരമം. തമിഴ്‌നാട് കോഴികളുടെ വരവു കുറഞ്ഞതോടെ കേരളത്തിലെ കോഴിഫാമുകാര്‍ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.

കടുത്ത വേനലായതോടെ ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്ന അവസ്ഥയുമുണ്ട്. ഇതുമൂലം ആവശ്യത്തിനു കോഴി വില്‍പ്പനയ്‌ക്കെത്തുന്നില്ല. വില്‍പ്പനയ്‌ക്കെത്തുന്നതാകട്ടെ തൂക്കം കൂടുതലുള്ള കോഴികളാണ്. ഇതിനാകട്ടെ തീരെ ഡിമാന്‍ഡുമില്ല. ബ്രോയിലര്‍ കോഴികളുടെ വരവ് കുറഞ്ഞതോടെ നാടന്‍ കോഴികളുടെ ഡിമാന്റ് കൂട്ടിയിട്ടുണ്ട്. കിലോയ്ക്കു 175 മുതല്‍ 200 രൂപ വരെയാണ് നാടന്റെ വില. എന്നാല്‍, നാടന്‍കോഴിയും ആവശ്യത്തിനു കിട്ടാനില്ലാത്ത അവസ്ഥയാണ്. നാടന്‍ കോഴിയ്‌ക്കൊപ്പം താറാവിനും ആവശ്യക്കാരേറെയാണ്.

ജൂലൈ വരെ കോഴി വില ഉയര്‍ന്നു നില്‍ക്കുമെന്ന് തന്നെയാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന. കോഴിയ്‌ക്കൊപ്പം മീനിന്റെയും ബീഫ് ഉള്‍പ്പെടെയുള്ള മറ്റു മാംസങ്ങളുടെയും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതോടെ കല്യാണസദ്യകളില്‍ നിന്നും ഇറച്ചി വിഭവങ്ങള്‍ കുറയുകയാണ്. കോഴിയിറച്ചി വില സര്‍വകാല റെക്കാര്‍ഡിലെത്തിയതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളില്‍ 10-20 രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+