മാധവന്‍ നായര്‍ക്കെതിരെ സിഎജി റിപ്പോര്‍ട്ട്

നിലവിലുള്ളതും പിരിഞ്ഞുപോയതുമായ ഭരണകര്‍ത്താക്കളില്‍ ചിലര്‍ വരുത്തിയ വീഴ്ചയുടെ മികച്ച ഉദാഹരണമാണ് ഇടപാടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്വകാര്യ കമ്പനിക്കായി ഇവരെയും ഇവരുടെ അധികാരങ്ങളും സ്വാധീനിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണിതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാകുന്ന വിധത്തില്‍ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചുവെന്നും നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചുവെന്നും പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലുണ്ട്. ഐഎസ്ആര്‍ഒയുടെ ചെയര്‍മാനെന്ന നിലയില്‍ പ്രൊപ്പോസലുകള്‍ പരിശോധിക്കാന്‍ ശങ്കര കമ്മറ്റിയെ നിയോഗിച്ച ജി. മാധവന്‍ നായര്‍ ബഹിരാകാശ വകുപ്പ് സെക്രട്ടറിയെന്ന നിലയില്‍ നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ച് ക്യാബിനറ്റിന് കുറിപ്പ് നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലെ ആരോപണം.
രണ്ട് സ്ഥാനങ്ങളിലും വെവ്വേറെ ആളുകളായിരുന്നുവെങ്കില്‍ ഇത് ഒഴിവാക്കാവുന്നതായിരുന്നു. ചെയര്‍മാനെന്ന നിലയില്‍ ഇന്‍സാറ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ ജി. മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്,
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം വ്യക്തമാക്കുന്നതാണ് ആന്‍ട്രിക്‌സ് ദേവാസ് കരാറെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ തങ്ങള്‍ക്കുള്ള അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ല. എസ് ബാന്‍ഡ് സ്‌പെക്ട്രം അനിശ്ചിത കാലത്തേക്ക് ദേവാസിന് നല്‍കിയതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട വന്‍തുക നഷ്ടമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications