റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കോലം കത്തിച്ചസ്പീക്കര്‍ക്ക് ഒരു മാസത്തെ തടവ്. ജാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറായ സിപി സിങ്ങിനാണ് കോടതി ഒരു മാസത്തെ ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ പ്രഖ്യാപിച്ച ശേഷം സ്പീക്കര്‍ സിപി സിങ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
2005ല്‍ ഗോവയിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ആല്‍ബെര്‍ട്ട് ഇക്കാ ചൗക്കില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു സോണിയാഗാന്ധിയുടെ കോലം കത്തിച്ചത്. പൊതുസേവകനായിരുന്നിട്ടും സിങ് ഉത്തരവ് മറികടന്നുവെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ ബിജെപിയുടെ ചീഫ് വിപ്പായിരുന്നു സിങ്.
റാഞ്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വികെ മിശ്രയാണ് കേസ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് സഞ്ജയ് സേഥ് അടക്കം ഏതാനും പേര്‍ക്കും ശിക്ഷ വിധിച്ചിരുന്നു. ഇവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
A Ranchi court Wednesday sentenced Jharkhand assembly speaker C.P. Singh to one-month jail in a seven-year-old case related to a protest against the central government's decision to dissolve the Goa assembly in 2005.