കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസോസിയേഷന്‍ മാപ്പ്‌ പറയണം:ഷാരൂഖ്‌

  • By Shabnam Aarif
Google Oneindia Malayalam News

Shahrukh Khan
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന്‌ തനിക്ക്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിന്‌ എതിരെ ഷാരൂഖ്‌ ഖാന്‍ രംഗത്ത്‌. വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷ ഉദ്യോഗസ്‌തന്‍മാരോട്‌ അപമര്യാദയായി പെരുമാറിയില്ല എന്നാണ്‌ ബോളിവുഡിന്റെ കിങ്‌ ഖാന്റെ വിശദീകരണം. സംഭവത്തില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ തന്നോട്‌ മാപ്പ്‌ പറയണം എന്നാണ്‌ കിങ്‌ ഖാന്റെ ആവശ്യം.

മഹാരാഷ്ട്ര ക്രിക്കറ്റ്‌ ബാരവാഹികള്‍ തന്നോട്‌ പ്രകോപനപരമായി പെരുമാറി എന്നാരോപിച്ച ഷാരൂഖ്‌ തന്റെ മക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തുവെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും വ്യക്താമാക്കി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്നും എംസിഎയുടെ വിലക്കിനെ പേടിക്കുന്നില്ല എന്നും ഷാരൂഖ്‌ പറഞ്ഞു. കൂടാതെ അസ്സോസിയേഷന്റെ പരാതിയിന്‍മേല്‍ മുംബൈ പൊലീസ്‌ അദ്ദേഹത്തിനു മേല്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

ബുധനാഴ്‌ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്‌ - കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്‌തു എന്ന്‌ ആരോപിച്ച്‌ മുംബൈ ക്രിക്കറ്റ്‌ അസ്സോസിയേഷന്‍ കിങ്‌ ഖാനെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.

മത്സരത്തില്‍ ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനായുന്നു വിജയം. ആവേശഭരിതനായ അദ്ദേഹം ഗ്രൗണ്ടിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചത്‌ സുരക്ഷാ ഉദ്യേഗസ്ഥര്‍ തടഞ്ഞതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ വഴി വെച്ചത്‌.

മത്സരത്തിനിടെ കളിക്കളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച ഷാരൂഖ്‌ സുരക്ഷാ ഉദ്യോഗസ്ഥനോട്‌ തട്ടിക്കയറി എന്നും അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വിലാസ്‌ റാവു ദേശ്‌മുഖ്‌ ഉള്‍പ്പെടെയുള്ളവരോട്‌ അപമര്യാദയായി പെരുമാറി എന്നുമാണ്‌ അസ്സോസിയേഷന്റെ ആരോപണം.

ഷാരൂഖ്‌ സംഭവ സമയത്ത്‌ മദ്യപിച്ചിരുന്നു എന്നും, മദ്യപിച്ചു കൊണ്ട്‌ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പറ്റില്ല എന്നു പറഞ്ഞതിനാണ്‌ അദ്ദേഹം പ്രകോപിതനായി പെരുമാറിയത്‌ എന്നുമാണ്‌ അസ്സോസിയേഷന്റെ ിശദാകരണം. വിലക്ക്‌ നടപ്പിലായാല്‍ ടെസ്റ്റ്‌ പരമ്പരയ്‌ക്കോ, ഏകദിനത്തിനോ, ട്വന്റി20യ്‌ക്കോ വാങ്കഡെ സ്‌റ്റേഡിയത്തില്‍ കാലു കുത്താന്‍ ആവില്ല കിങ്‌ ഖാന്‌.

English summary
Shahrukh Khan addressed a press conference on Thursday evening and denied all the allegations made by the MCA against him. Shahrukh Khan said, "I was being bullied. I was angry, but I was not drunk."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X