കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമ കുടുംബം കയ്യേറിയ ഭൂമി തിരിച്ചുപിടിയ്ക്കും

  • By Ajith Babu
Google Oneindia Malayalam News

Panthalloor Temple
മലപ്പുറം: പന്തല്ലൂരില്‍ മനോരമ കുടുംബം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ക്ഷേത്രഭൂമി തിരിച്ചു പിടിക്കാന്‍ തയാറെന്നു സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി റവന്യു സെക്രട്ടറിയാണു രേഖാമൂലം ഉറപ്പു നല്‍കിയത്.

60 വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും തയ്യില്‍ കുടുംബം 400 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കാതെ കൈവശപ്പെടുത്തിയെന്നാണ് കേസ്. ബാലാനൂര്‍ പ്ലാന്റേഷന്റെ പേരില്‍ ജേക്കബ് മാത്യു, മേരി മാമന്‍, സാറ മാമന്‍, ഓമന മാമന്‍, ശാന്തമ്മ മാമന്‍, അനു മാമന്‍, മീര ഫിലിപ്പ് എന്നിവരാണു ഭൂമി കൈവശം വച്ചിരിക്കുന്നത്. 60 വര്‍ഷം കാലാവധിയുള്ള പാട്ടക്കരാര്‍ 2003 മാര്‍ച്ച് മാസത്തില്‍ അവസാനിച്ചിരുന്നു.

1943ല്‍ തിരുവല്ല കടപ്രം വകയില്‍ തയ്യില്‍ ചെറിയാന്‍ എന്നയാള്‍ക്കു കോഴിക്കോട് സാമൂതിരി പാട്ടത്തിനു നല്‍കിയ പന്തല്ലൂര്‍ ക്ഷേത്രഭൂമിയാണു വിവാദത്തില്‍പ്പെട്ടത്. 700 ഏക്കര്‍ ഭൂമിയാണു പാട്ടത്തിനു നല്‍കിയത്. ആദ്യ 30 വര്‍ഷം 300 രൂപയും ശേഷിക്കുന്ന 30 വര്‍ഷം 500 രൂപയ്ക്കുമായിരുന്നു പാട്ടക്കരാര്‍.

ഭൂമി ക്രയവിക്രയം ചെയ്യാനോ ഖനനം ചെയ്യാനോ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു കരാര്‍. കൂടാതെ മൂന്നു വര്‍ഷം അടുപ്പിച്ചു പാട്ടക്കുടിശിക വരുത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

English summary
Government Ordere To Take Back Panthalloor Land From Manorama Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X