ടിപി വധം:ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

ഇതോടെ ടിപി വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. 2010ല്‍ ട്‌പി വധിക്കാന്‍ വെള്ളിയാഴ്‌ച പൊലീസ് കസ്റ്റഡിയിലായ തലശ്ശേരി ഏരിയാ കമ്മറ്റിയംഗം പിപി രാമകൃഷ്‌ണന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ അജേഷ് പങ്കെടുത്തു എന്നതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്‌റ്റ് നടന്നിരിക്കുന്നത്.
ടിപിയെ വധിക്കാന്‍ കിര്‍മാനി മനോജിന്റെ നേതൃത്വത്തില്‍ 2010ല്‍ നിയോഗിക്കപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ സിഐടിയു ചുമട്ടു തൊഴിലാളിയായ അജേഷും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മെയ് 4ന് ടിപി കൊലപ്പെടുത്തിയ സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
ഗൂഢാലോചനാ കുറ്റവും, പ്രേരണാ കുറ്റവും ചുമത്തിയാണ് അജേഷിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ വടകര ഡിവൈഎസ്‌പി ജോസി ചെറിയാനും, നിസാറിനെ ചോമ്പാല്‍ എസ്‌ഐ ജെഇ ജയനുമാണ് അറസ്റ്റ് ചെയ്‌തത്.
ക്വട്ടേഷന്‍ സെഘത്തിലെ പ്രതികള്‍ക്ക് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു സിംകാര്‍ഡ് സംഘടിപ്പിച്ചു നല്‍കി എന്ന കുറ്റത്തിനാണ് നിസാറിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.












Click it and Unblock the Notifications