സിപിഎമ്മിനെ തിരുത്തുകയാണ് ലക്ഷ്യം: ഹരിഹരന്‍
പേരാമ്പ്ര: സിപിഎമ്മിനെ തര്‍ക്കുകയല്ല ഇടതുപക്ഷ ഏകോപനസമിതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎസ് ഹരിഹരന്‍. പാര്‍ട്ടിയുടെ തിരുത്തുകയാണ് ലക്ഷ്യം. തകര്‍ക്കാന്‍ പിണറായി വിജയനെയും എംഎം മണിയെയും പോലെ നിരവധി പേരുണ്ട്.
ചന്ദ്രശേഖരന് പാര്‍ലമെന്ററി വ്യാമോഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് വടകര മണ്ഡലത്തിലെ എംപിയാകുമായിരുന്നു. പേരാമ്പ്രയില്‍ സംഘടിപ്പിച്ച ചന്ദ്രശേഖരന്റെ കൊലപാതകം പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാരിസ് അബുബക്കറിനും ബിനിഷ് കൊടിയേരിക്കും വ്യവസായം തുടങ്ങാന്‍ വേണ്ടിയായിരുന്നു ഏറാമലയിലെയും അഴിയൂരിലെയും ഭരണം വെച്ചുമാറിയത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സിപിഎമ്മിനെ നിരോധിക്കുകയാണ് വേണ്ടത്.
ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയ എതിരാളികളെ വധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പ്രതികളെ നല്‍കിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ കേരള മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്നതാണ്. കാരാട്ടിനെ സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ആ സ്ഥാനത്ത് എംഎം മണിയെ പോലുള്ളവരെ കൊണ്ടുവരണം. കല്‍പ്പറ്റ നാരായണന്‍, ഡോ കെഎന്‍ അജോയ്കുമാര്‍, എംഎം സോമശേഖരന്‍, കെസി ഉമേഷ്ബാബു, മധുമാസ്റ്റര്‍, സോമന്‍ കടലൂര്‍, പികെ നാണു, എകെ മഹേഷ്, പികെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications