കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു

  • By Shabnam Aarif
Google Oneindia Malayalam News

Karunanidhi
ചെന്നൈ: പെട്രോള്‍ വില വര്‍ദ്ധനവ്‌ പിന്‍വലിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കും എന്ന്‌ പ്രസ്‌താവന ഇറക്കി മണിക്കൂറുകള്‍ കഴിയുന്നതിന്‌ മുമ്പ്‌ ഡിഎംകെ നേതാവ്‌ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. പെട്രോള്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച്‌ ഡിഎംകെ സംസ്ഥാനത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്‌ കരുണാനിധി യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും എന്നറിയിച്ചത്‌.

എന്നാല്‍ യുപിഎ സംഖ്യം വിടും എന്ന്‌ താന്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നാണ്‌ ഇപ്പോള്‍ കരുണാനിധി പറയുന്നത്‌. യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച്‌ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ തയ്യാറല്ല. പ്രത്യേകിച്ചും രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്‌.

ബിജെപിക്കൊപ്പവും, വിപി സിങ്ങിനൊപ്പവും തന്റെ പാര്‍ട്ടി കേന്ദ്ര ഭരണത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ഇതുവരെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാതിരുന്നിട്ടില്ല എന്ന വിശദീകരണത്തോടെയായിരുന്നു യുപിഎ സര്‍ക്കാറിനെ പെട്രോള്‍ വില കാര്യത്തില്‍ എതിര്‍ക്കും എന്ന്‌ കരുണാനിധി അറിയിച്ചത്‌.

കോണ്‍ഗ്രസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ കരുണാനിധി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നികുതിയില്‍ ഇളവു നല്‍കാന്‍ തയ്യാറായാല്‍ വിലയിലുള്ള വര്‍ദ്ധനവ്‌ ജനങ്ങള്‍ക്ക്‌ ബാധ്യതയാവുകയില്ല എന്ന്‌ അഭിപ്രായപ്പെട്ടു.

English summary
DMK leader Karunanidhi has corrected himself saying he hasn't stated that he would walked out of UPA coalition unless they withdraw the hike in the petrol hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X