കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

Kerala HC grants bail to two Italian marines
കൊച്ചി: ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരുടെ ആള്‍ജാമ്യം ഹാജരാക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കര്‍ശന ഉപാധികളോടെ മാത്രമേ നാവികര്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് എന്‍.കെ. ബാലകൃഷ്ണന്‍ ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും വീസ കാലാവധി നീട്ടിക്കൊടുത്തതിന് ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കാവൂവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ എല്ലാ വിമാനത്താളവങ്ങളിലും തുറമുഖങ്ങളിലും നല്‍കണമെന്നും ആള്‍ജാമ്യക്കാരുടെ വിവരങ്ങള്‍ കോടതിക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ കൊല്ലം സിജെഎം കോടതിയും ജില്ലാ സെഷന്‍സ് കോടതിയും നാവികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ, സാല്‍വത്തോരെ ജിറോനെ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍ കോടതി നിര്‍ദേശിക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം നാവികര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ ജാമ്യം അനുവദിക്കുന്നതിനെ നേരത്തെ ശക്തമായി എതിര്‍ത്തിരുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന നിലപാടിലേക്ക് അയഞ്ഞതാണ് ജാമ്യം ലഭിയ്ക്കാനിടയാക്കിയത്.

English summary
Three months after being jailed for allegedly killing two Indian fishermen, the Kerala High Court granted bail to two Italian marines on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X