കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയാശാന്‍ ഒളിവില്‍?

  • By Nisha Bose
Google Oneindia Malayalam News

MM Mani
തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയെ രണ്ടു ദിവസമായി കാണാനില്ല. മുഴങ്ങുന്ന ശബ്ദവുമായി ജില്ലയിലാകെ നിറഞ്ഞു നിന്ന മണിയാശാന്‍ എവിടെയാണെന്നതിനെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വീട്ടുകാര്‍ക്കോ ഒന്നും പറയാനില്ല. ഇതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഒളിവിലാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി.

എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണിയാശാനെ കുടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. കൊലപാതകത്തിലോ ഗൂഢാലോചനയിലോ മണിയ്ക്ക് പങ്കില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുപ്രചരണങ്ങള്‍ക്കെതിരെ ആശാന്‍ ശക്തമായി രംഗത്തു വരുമെന്നും ഇവര്‍ പറയുന്നു.

അതേസമയം വിവാദ പ്രസംഗത്തിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കിയ ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മണിയെ മാറ്റിയാല്‍ പകരം ആര് എന്ന ചര്‍ച്ചയും ജില്ലയില്‍ സജീവമായി നടക്കുന്നുണ്ട്.

അതേസമയം ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം മണിയെ അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇന്ത്യന്‍ ശിക്ഷാനിയമം 302, 109, 118 വകുപ്പുകള്‍ പ്രകാരം കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിട്ടും രഹസ്യമാക്കിവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് മണിയുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന്റെ പ്രാഥമിക ഘട്ടം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്്. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റ്.

English summary
"Politburo of the CPM condemns and disapproves M M Mani's remarks, which have sought to justify the retaliatory killing of political opponents.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X