കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില: മുന്നണി വിടുമെന്ന് ഡിഎംകെ

Google Oneindia Malayalam News

Karunanidhi
ചെന്നൈ: വര്‍ധിപ്പിച്ച പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ യുപിഎ മുന്നണി വിടുമെന്ന് ഡിഎംകെ. ചെന്നൈ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കവെ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബിജെപിയ്‌ക്കൊപ്പം വിപിസിങിനൊപ്പവും ഡിഎംകെ കേന്ദ്രഭരണത്തില്‍ പങ്കാളിയായിരുന്നിട്ടുണ്ട്. പക്ഷേ, ജനവിരുദ്ധനയങ്ങളെ എതിര്‍ക്കാതിരുന്നിട്ടില്ല. കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി ഇളവുകള്‍ നല്‍കിയാല്‍ വര്‍ദ്ധന കൊണ്ടുള്ള ബാധ്യത ജനങ്ങളിലെത്തില്ല. വിലകുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുക തന്നെ ചെയ്യും.

നേരത്തെ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി രൂക്ഷമായ ഭാഷയിലാണ് പെട്രോള്‍ വിലവര്‍ധനവിനെതിരേ പ്രതികരിച്ചത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒറ്റദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 23ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏഴര രൂപയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ 12 രൂപയോളം വര്‍ധനവുണ്ടായത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

English summary
The DMK on Wednesday warned the Central government over the steep hike in petrol price and threatened to pull out of the Congress-led United Progressive Alliance (UPA).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X