പൊലീസിന് നേരെ ജയരാജന്‍മാരുടെ അസഭ്യവര്‍ഷം
കണ്ണൂര്‍: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന് നേരെ ജയരാജന്‍മാരുടെ അസഭ്യവര്‍ഷം. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സിപിഎം പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പാപ്പിനിശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ജയരാജന്‍മാര്‍ സുകുമാരനെതിരെ തിരിഞ്ഞത്.
സുകുമാരന്റെ പേര് മലംതീറ്റി കുമാരന്‍ എന്നാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി. ജയരാജന്‍ പറഞ്ഞത്. മൃഗങ്ങള്‍ പോലും കാണിക്കാത്ത ചേഷ്ടകളാണു സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ ഡിവൈഎസ്പി സുകുമാരന്‍ നടത്തുന്നത്. പോലീസ് സേനയില്‍ 605 ക്രിമിനലുകളുണ്ടെന്നു കണ്ടെത്തിയതില്‍ ഈ മലംതീറ്റി സുകുമാരനെയും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി അച്ചടക്ക നടപടിയെടുക്കുമോ? മലവും സുകുമാരനും തമ്മിലുള്ള ബന്ധം പോലീസുകാര്‍ കണ്ടെത്തണമെന്നും ജയരാജന്‍ പറഞ്ഞു.
സാക്ഷാല്‍ മൃഗമാണ് സുകുമാരനെന്നായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രഖ്യാപിച്ചത്. ജയരാജന്‍ മാവോയിസ്റ്റാണെന്നാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടി പറഞ്ഞാല്‍ ആത്മപ്രശംസയാകും. ഞാന്‍ മാവോയിസ്റ്റാണോ മാര്‍ക്‌സിസ്റ്റാണോയെന്നു ജനം തീരുമാനിക്കട്ടെ. ഡിവൈഎസ്പി സുകുമാരന്റെ മൂന്നാംമുറ പ്രയോഗങ്ങള്‍ കേട്ടു ജില്ലാ പോലീസ് മേധാവി പോലും ഞെട്ടിപ്പോയെന്നും പി ജയരാജന്‍ പറഞ്ഞു.
അടിയന്തരാവസ്ഥ മോഡല്‍ നടപ്പാക്കി രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്താനാണ് സുകുമാരന്റ നേതൃത്വത്തിലുള്ള പോലീസ് ശ്രമിക്കുന്നത്. സുകുമാരനെ സഹായിക്കുന്നത് ലീഗ് നേതാക്കളാണെന്നും പി ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications