രാഷ്ട്രപതി : എന്‍ഡിഎയില്‍ തര്‍ക്കം രൂക്ഷം

രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന പങ്കെടുത്തില്ല. യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ പ്രണബ് മുഖര്‍ജിയ്‌ക്കെതിരെ മുന്‍ ലോക്‌സഭ സ്പീക്കര്‍ പിഎ സങ്മയ്ക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല.
എന്‍ഡിഎയിലെ പ്രധാന കക്ഷികളില്‍ ഒന്നായ ജെഡിയുവിന് പ്രണബ് മുഖര്‍ജിക്ക് എതിരെ മത്സരിക്കുന്നതില്‍ താത്പര്യക്കുറവുണ്ട്. ഇതാണ് ഭിന്നതയുടെ പ്രധാന കാരണം. പ്രണബിനെപ്പോലെ പ്രഗല്ഭനായ ഒരു നേതാവിനെതിരേ മത്സരിക്കുന്നതിന്റെ അനൗചിത്യത്തെ പറ്റി ജെഡിയു നേതാവ് ശിവാനന്ദ് തിവാരി യോഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു.
മമത ബാനര്‍ജി നിര്‍ദേശിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥി ഡോ അബ്ദുല്‍കലാം മത്സരരംഗത്തുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എന്‍ഡിഎയിലെ ഒരു വിഭാഗം തയ്യാറാണ്. എന്നാല്‍ മത്സര രംഗത്തുള്ള പിഎ സങ്മയോട് അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കിലും എന്‍ഡിഎയില്‍ ഇക്കാര്യത്തില്‍ പൊതുസ്വീകാര്യത ഇല്ല.
എന്നാല്‍ ഒരു മത്സരം വേണമെന്ന അഭിപ്രായക്കാരാണ് ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും സുഷമ സ്വരാജും. അത് അണ്ണാ ഡിഎംകെയും ബിജു ജനതാദളും നിര്‍ദേശിച്ച പിഎ സങ്മ ആയിരിക്കണമോ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നിര്‍ദേശിച്ച അബ്ദുള്‍ കലാം ആയിരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications