കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി അനുവദിച്ചത് കരുണാകരന്‍: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുത്തു.
തന്റെ ബന്ധു വി.കെ.സോമന് ഭൂമി അനുവദിച്ചത് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് വിഎസ് പറഞ്ഞു. ബന്ധപ്പെട്ട വിഷയത്തില്‍ ന്യായമായ ഇടപെടല്‍ മാത്രമാണ് താന്‍ നടത്തിയിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

ബന്ധുവായ ടി.കെ.സോമന് കാസര്‍ക്കോട് ജില്ലയില്‍ നിയമവിരുദ്ധമായി ഭൂമി നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതി വന്നപ്പോള്‍ മാത്രമാണ് താന്‍ ഇടപെട്ടത്.

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ താന്‍ നല്‍കിയ അഴിമതിക്കേസുകള്‍ക്ക് പ്രതികാരമായാണ് തനിക്കെതിരെ വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് കേസുകള്‍ മന്ത്രിമാരുടെ ഇംഗിതപ്രകാരം എടുക്കുന്നവയാണെന്നും വി.എസ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വെച്ച് വിജിലന്‍സ് കോഴിക്കോട് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിജിലന്‍സ് സംഘം എത്തിയത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറോളം നീണ്ടു.ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്.

English summary
The vigilance probing the land transaction case has recorded statements from Opposition leader VS Achuthanandan on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X