കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം:മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നില്ല

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് നടക്കുന്നതെന്ന പ്രചരണം ശരിയല്ല.

അന്വേഷണ സംഘത്തില്‍ നിന്ന് ജോഷി ചെറിയാനെ മാറ്റിയെന്ന വാര്‍ത്ത തെറ്റാണ്. ടിപി വധക്കേസില്‍ അന്വേഷണം സുതാര്യമായിട്ടാണ് നടക്കുന്നതെന്നും എജി കോടതിയെ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ സിഎച്ച് അശോകന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് എജി കോടതിയെ അറിയിച്ചത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സംബന്ധിച്ചു പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരേ സിപിഎം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളുടേതെന്ന് പറഞ്ഞ് പുറത്തുവരുന്ന മൊഴികള്‍ പാര്‍ട്ടിക്ക് മാനഹാനിയുണ്ടാക്കുന്നുവെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടാക്കുന്നുവെന്നും കാണിച്ചാണ് സിപിഎം കോടതിയെ സമീപിച്ചത്.

English summary
Advocate General informed the court that in govt did not handover any information relating to TP murder case to media.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X