കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരബ്ജിത്ത് സിങിനെ മോചിപ്പിയ്ക്കില്ല: പാകിസ്താന്‍

  • By Ajith Babu
Google Oneindia Malayalam News

Surjeet Singh
ഇസ്ലാമാബാദ്: 21 വര്‍ഷമായി പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കിയെന്ന പ്രഖ്യാപനം പാക്കിസ്ഥാന്‍ തിരുത്തി. സരബ്ജിത്തിനെയല്ല മൂന്ന് പതിറ്റാണ്ടായി പാക്ജയിലിലുള്ള സുര്‍ജിത്ത് സിങ്ങിനെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വിശദീകരിച്ചു.

സെനിക മേധാവി സിയാ ഉള്‍ ഹഖിന്റെ ഭരണകാലതത്ത് പാകിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നാരോപിച്ച് അതിര്‍ത്തിയില്‍ നിന്ന് പാക്‌സൈന്യം പിടികൂടിയ സുര്‍ജീത് സിംഗ് 30 വര്‍ഷത്തോളമായി ലാഹോര്‍ ജയിലിലായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ശുപാര്‍ശ പ്രകാരം സുര്‍ജീതിന്റെ വധശിക്ഷ 1989ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു.

ജീവപര്യന്ത ശിക്ഷാകാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചതെന്നും ബാബര്‍ പറഞ്ഞു. ഇരുവരുടെയും പേരിലുള്ള ആശയക്കുഴപ്പം കാരണം പാക് മാദ്ധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ഫര്‍ത്തുള്ള ബാബര്‍ പറഞ്ഞു. അതേസമയം സുര്‍ജിത് സിങിനെ വിട്ടയച്ച പാകിസ്താന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ പറഞ്ഞു. സരബ്ജിത്തിനെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം കൃഷ്ണ ആവശ്യപ്പെട്ടു.

ചാരപ്രവര്‍ത്തനം നടത്തിയെന്നു സംശയിച്ച് അറസ്റ്റിലായ സരബ്ജിത്തിനെ 2008ല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നതാണെങ്കിലും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് തടഞ്ഞുവച്ചിരിക്കുകയാണ്. കസോര്‍, ഫൈസലാബാദ്, ലഹോര്‍ എന്നിവിടങ്ങളിലായി ബോംബ് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്‌ളപ്പെട്ടതു സംബന്ധിച്ച നാലു കേസുകളില്‍ സരബ്ജിത്തിനു 2003ല്‍ ലഹോര്‍ ഹൈക്കോടതി നല്‍കിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു.

English summary
Hours after reports emerged on Tuesday, that Pakistan was to free Indian prisoner Sarabjit Singh, the presidential spokesman clarified that authorities had taken steps for the release of another Indian prisoner named Surjeet Singh, and not Sarabjit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X