Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: കോണ്‍ഗ്രസ് എംപിയും കണ്ണൂര്‍ രാഷ്ട്രീയത്തിലെ പ്രമുഖനുമായ കെ സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന്‍ രംഗത്ത്. സിപിഎം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതടക്കം കണ്ണൂരിലെ പല അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍
സുധാകരന്‍ എംപിയാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്നു പ്രശാന്ത് ബാബു. നാലു വര്‍ഷത്തോളം സുധാകരന്റെെൈ ഡ്രൈവറായി ജോലി നോക്കിയ പ്രശാന്ത് ബാബു അടുത്ത കാലത്തായി സുധാകരനുമായി അകല്‍ച്ചയിലാണ്.

സുധാകരന്റെ കണ്ണൂര്‍ നടാലിലുള്ള വീട്ടില്‍ വച്ചാണ് ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നതെന്നാണ് പ്രശാന്ത് ബാബു ഒരു ചാനലുകളോട് വെളിപ്പെടുത്തിയത്. രണ്ട് തവണയാണ് ഗൂഢാലോചന നടന്നത്. സിഎംപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖ അഭിഭാഷകനും ഉണ്ടായിരുന്നുവെന്നും പ്രശാന്ത് ബാബു ഏഷ്യാനെറ്റ്, പീപ്പിള്‍ തുടങ്ങിയ ചാനലുകള്‍ക്ക്നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് അക്രമം നടത്തിയ സുധാകരന്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

1996ല്‍ ആണ് ഇ പി ജയരാജനെതിരെ ആക്രമണം ഉണ്ടായത്. ആന്ധ്രയില്‍ ട്രെയില്‍ യാത്രക്കിടെയായിരുന്നു ഇത്. പരുക്കുകളോടെ ജയരാജന്‍ രക്ഷപ്പെടുകയായിരുന്നു. കേസില്‍ രണ്ട് പേരെ ശിക്ഷിച്ചു. സംഭവത്തില്‍ സുധാകരനും എം വി രാഘവനും പങ്കുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

1992 ജൂണ്‍ 13നാണ് സേവറി ഹോട്ടലിന് നേരെ ബോംബേറ് ഉണ്ടായത്. ഈ സംഭവത്തിലാണ് നാണു കൊല്ലപ്പെട്ടത്. ചാലാട് തന്റെ അനുയായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമായിരുന്നു സേവറി ഹോട്ടല്‍ ആക്രമണം. ബോംബാക്രമണത്തില്‍ ഹോട്ടലിലെ തൊഴിലാളിയായ നാണു എന്നായാള്‍ കൊല്ലപ്പെട്ടിരുന്നു.

സുധാകരന്റെ നിര്‍ദേശപ്രകാരം എറണാകുളത്ത് നിന്ന് ക്വട്ടേഷന്‍ സംഘത്തെ കണ്ണൂര്‍ ഡിസിസിയുടെ വാഹനത്തില്‍ എത്തിച്ചത് താനാണ്. എറണാകുളത്തെ ഒരു മദ്യ വ്യവസായിയാണ് ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ച നല്‍കിയത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്കാന്‍ തനിക്കൊപ്പമുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന് സുധാകരന് ബോധ്യപ്പെട്ടതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ ആശ്രയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+