Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ജനറല്‍ സെക്രട്ടറി: ഇ.ടിയെ മാറ്റി

ET Mohammed Basheer
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇ.ടി മുഹമ്മദ് ബഷീറിനെ മാറ്റി. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

കെപിഎ മജീദ് മാത്രമാവും ഇനി ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടാകുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി തുടരും. ഇ.ടിയെ പാര്‍ട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എയും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി ഒരാള്‍ക്ക് ഒരു പദവി നയപ്രകാരം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലക്കുട്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ കെപിഎ മജീദിനെ തല്‍സ്ഥാനത്തേയ്ക്ക് പരിഗണിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇ.ടിയെ പിന്തുണയ്ക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയും ഇ.ടിയും തമ്മില്‍ പലവിഷയങ്ങളിലും അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. തര്‍ക്കത്തിനൊടുവില്‍ ഇരുവരേയും ജനറല്‍ സെക്രട്ടറിമാരാക്കുകയായിരുന്നു. മജീദിന് സംഘടനാചുമതലയും ഇ.ടിയ്ക്ക് പാര്‍ലമെന്ററി ചുമതലയും വിഭജിച്ച് നല്‍കുകയും ചെയ്തു. തുടര്‍ന്നും പലസാഹചര്യങ്ങളിലും ഇ.ടി മജീദില്‍ നിന്ന് വ്യത്യസ്തമായ നിലപാടെടുത്തത് പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+