മണിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു

വൈകീട്ട് 3.10 ഓടെ അദ്ദേഹത്തെ വിട്ടു. തൊടുപുഴ ഡിവൈ.എസ്.പി ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. പൊലീസ്, സൌഹാര്‍ദപരമായാണു ചോദ്യങ്ങള്‍ ചോദിച്ചതെന്നു എം എം മണി പറഞ്ഞു. ആവശ്യപ്പെട്ടാല്‍ ഹാജരാകാമെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ബുധനാഴ്ച ാവിലെ 9.56നാണ് മണി തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരായത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മണിക്ക് ഹാജരാകാന്‍ അന്വേഷണസംഘം 10 മണിവരെയാണ് സമയം നല്‍കിയിരുന്നത്.
അതേസമയം സി.പി.എം നിയമത്തെ വെല്ലുവിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു. മണി ഒളിവില്‍ പോയെന്ന വാര്‍ത്ത മാധ്യമങ്ങളുടേതാണ്. രണ്ട് ദിവസമായി അദ്ദേഹം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
ഹാജരാകാന്‍ സാവകാശം വേണമെന്ന മണിയുടെ ആവശ്യം അന്വേഷണസംഘം നിരസിച്ച കാര്യം ചൊവ്വാഴ്ചയാണ് അറിയിച്ചത്. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ നേരത്തെ ഹാജരാവുമായിരുന്നു ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications