തിരുവനന്തപുരത്ത് യാത്രക്കാരന് വെടിയേറ്റു

അടിവയറിന് സമീപം ഇടുപ്പുഭാഗത്ത് വെടിയേറ്റ ഇദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാനാഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെടിവെപ്പിന് ഉത്തരവാദിയായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാഗര്‍കോവില്‍ സ്വദേശി യശക്കിയപ്പനെ സസ്‌പെന്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മുഖ്യകവാടത്തിനരികിലൂടെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് ഭാര്യക്കൊപ്പം മനാഫ് പോകുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യശക്കിയപ്പന്‍ തോക്ക് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയുതിരുകയും സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന മനോഫിന്റെ ഇടുപ്പിന് വെടിയേല്‍ക്കുകയായിരുന്നു. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തതിനാണ് ഇശക്കിയപ്പനെതിരെ കേസെടുത്തിരിക്കുന്നത്. മനാഫ് അപകടനില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍ പറഞ്ഞു.
.വെടിയേറ്റ് പത്ത് മിനിറ്റോളം റെയില്‍വേസ്‌റ്റേഷന് മുന്നില്‍ കിടന്നിട്ടും മനാഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ റെയില്‍വേ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്നു. യാത്രക്കാരും നാട്ടുകാരും ബഹളംവെച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications