നെല്‍വയല്‍ നികത്തല്‍:അനുവദിച്ചത് എല്‍ഡിഎഫ്

ഇടതുസര്‍ക്കാരാണ് ഇത്തരം ഒരു തീരുമാനമെടുത്തത് എന്ന സൃവസ്‌തുത മറച്ചുവെച്ച് യുഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് മന്ത്രി കുറ്റപ്പെടുത്തി.
ജൂലൈ 8ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്.
2009-10 വര്‍ഷത്തിലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ അനിവാര്യമായ സാഹചര്യങ്ങളില്‍ ഇളവു നല്‍കുന്നതിന് വ്യവസ്ഥയുണ്ട് എന്ന് പറഞ്ഞിരുന്നു എന്നും ഇതുപ്രകാരം ഒരു സമിതി രൂപികരിച്ചിരിന്നു എന്നും മന്ത്രി പറഞ്ഞു.
2007 വരെ നികത്തിയ നെല്‍വയലുകള്‍ക്ക് കരഭൂമിയായി അംഗീകാരം നല്‍കാനാണ് ഈ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അതുമാറ്റി 2005 വരെ നികത്തിയ നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും കരഭൂമിയായി അംഗീകാരം നല്‍കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications