15കാരിയുടെ മരണം; മുന്‍എംഎല്‍എ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam
TN former MLA held for rape and murder of Keralite girl
ചെന്നൈ: പീരുമേട് തോട്ടം മേഖലയില്‍ പാമ്പനാര്‍ ഹോപ് പ്ലാന്റേഷനിലെ ലാഡ്രം ഡിവിഷനില്‍ നിന്നുള്ള സത്യ (15) എന്ന പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ ദുരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെരമ്പല്ലൂര്‍ മുന്‍ എം.എല്‍.എ രാജ്കുമാര്‍ അറസ്റ്റില്‍. ഇയാളുടെ സഹായികളായ അന്‍പരശന്‍, മഹേന്ദ്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്ക് നിന്ന സത്യ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. ബാലത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് രാജ്കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് കുട്ടിയെ എത്തിച്ചുനല്‍കിയ രണ്ട് ഇടനിലക്കാരെ അന്വേഷിച്ചുവരികയാണ്.

്എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഒരാഴ്ച മുമ്പ് സത്യയെ ദല്ലാള്‍മാര്‍ വഴി തമിഴ്‌നാട്ടില്‍ എത്തിച്ചത്.
രാജ്കുമാറിന്റെ മകളുടെ വീട്ടുജോലിക്ക് നിന്ന സത്യയെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം റീ പോസ്റ്റൂമോര്‍ട്ടം നടത്തിയ ശേഷമാണ് സംസ്‌കരിച്ചത്. സത്യ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

English summary
The Perambalur police arrested Raj Kumar, a former MLA of Tamil Nadu in connection with the murder of Sathya, a native of Peerumedu in Tamil Nadu.
Please Wait while comments are loading...