രാഷ്ട്രീയ പാര്‍ട്ടി വേണ്ട എന്ന്‌ എസ്‌എന്‍ഡിപി

  • Posted By:
Subscribe to Oneindia Malayalam
Vellapally Nateshan
മൂന്നാര്‍: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണ്ട എന്ന്‌ എസ്‌എന്‍ഡിപിയുടെ രാഷ്ട്രീയ പ്രമേയം. എന്നാല്‍ താല്‍പര്യമുള്ള എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക്‌ പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ നേതൃയോഗത്തില്‍ തീരുമാനമായി.

എന്‌എസ്‌എസ്‌, മറ്റു ഹൈന്ദവ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന്‌ ഒരു ഹൈന്ദവ ശാക്തീകരണ ശക്തിയായി പ്രവര്‍ത്തിക്കും എസ്‌എന്‍ഡിപി എന്നും പ്രമേയത്തില്‍ പറയുന്നു. ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ സമാന ചിന്താഗതിക്കാരുടെ രാഷ്ട്രീയ ഐക്യം വേണം എന്നും പ്രമേയത്തില്‍ പറയുന്നുണ്ട്‌.

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി വേണം എന്ന്‌ എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന ആലോചന സംഘടനക്കുള്ളില്‍ നടന്നത്‌. എന്നാല്‍ വിശാല ഹൈന്ദവ ഐക്യം എന്ന നിലപാടില്‍ വെള്ളാപ്പള്ളി നടേശന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

എന്‍എസ്‌എസുമായി ചേര്‍ന്ന്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം എന്ന്‌ വാദം സക്തമായതിനെ തുടര്‍ന്ന്‌ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ അടിയന്തിര കൗണ്‍സില്‍ ചേരുകയായിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയായി മാറുക, നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്തി വിശാല ഹൈന്ദവ ഐക്യത്തിന്‌ നേതൃത്വം നല്‍കുക. നായര്‍-ഈഴവ ഐക്യം യാഥാര്‍ത്ഥ്യമാക്കുക, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്നിങ്ങനെ അഞ്ചു നിര്‍ദ്ദേശങ്ങളായിരുന്നു രാഷ്ട്രീയ നയസമീപന രേഖയില്‍ ജനറല്‍ സെക്രട്ടറി മുന്നോട്ട്‌ വെച്ചത്‌.

English summary
SNDP decides not to form any political party. But if the SNDP activists want to form any, they can.
Please Wait while comments are loading...