കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിത വില്യംസ്‌ വീണ്ടും ബഹിരാകാശത്തേക്ക്‌

  • By Shabnam Aarif
Google Oneindia Malayalam News

Sunita Williams
വാഷിങ്‌ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്‌ രണ്ടാം തവണയും ബഹിരാകാശത്തേക്ക്‌ പുറപ്പെട്ടു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്ക്‌ വേണ്ടിയാണ്‌ സുനിത ഇക്കുറിയും ബഹിരാകാശ യാത്ര നടത്തുന്നത്‌.

ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8.10ന്‌ കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍ നിന്നും റഷ്യന്‍ പേടകമായ സോയൂസ്‌ 31ല്‍ ആണ്‌ സുനിത കുതിച്ചുയര്‍ന്നത്‌. റഷ്യക്കാരനായ യുറി മലെന്‍ചെങ്കോ, ജപ്പാനില്‍ നിന്നുള്ള അകിഹികോ ഹോഷിദെ എന്നിവരാണ്‌ സുനിതയുടെ സഹയാത്രികര്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയാലുടന്‍ എക്‌സ്‌പെഡിഷന്‍ 33 എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ നേതൃത്വം സുനിത ഏറ്റെടുക്കും. ദൗത്യത്തിന്റെ കമാന്‍ഡര്‍ പദവിയിലാണ്‌ സുനിത.

തന്റെ ആദ്യ ബഹിരാകാശ യാത്രയില്‍ ഫ്‌ളൈറ്റ്‌ എഞ്ചിനീയറുടെ ചുമതയാണ്‌ വഹിച്ചിരുന്നത്‌. 2006 ഡിസംബര്‍ 11 മുതല്‍ 2007 ജൂണ്‍ 22 വരെയായിരുന്നു ഇത്‌. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത്‌ കഴിഞ്ഞ വനിത എന്ന റെക്കോര്‍ഡ്‌ സുനിത വില്യംസിന്‌ സ്വന്തമാണ്‌.

English summary
Indian-American Sunita Williams, a record-setting astronaut who lived and worked aboard the International Space Station for six months in 2006, today took off on her second space mission in a Russian spacecraft from Baikonur cosmodrome in Kazakhstan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X