കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത മലക്കം മറിഞ്ഞു;പ്രണബിന്‌ പിന്തുണ

  • By Shabnam Aarif
Google Oneindia Malayalam News

Mamata Banerjee
ദില്ലി: രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയുടെ സ്ഥാനാര്‍ത്ഥി പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്‌ക്കും എന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.

എന്നാല്‍ തന്റെ തീരുമാനം ഒട്ടും സന്തോഷത്തോടെയല്ല എന്നും വോട്ട്‌ പാഴാക്കുന്നത്‌ ശരിയല്ല എന്നും വേദനയോടെയാണ്‌ തീരുമാനം എടുത്തത്‌ എന്നും മമത അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃ യോഗത്തിന്‌ ശേഷം ആണ്‌ മമത പാര്‍ട്ടിയുടെ നിലപാട്‌ മാറ്റം പ്രഖ്യാപിച്ചത്‌.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെയായിരുന്നു മമത നിര്‍ദ്ദേശിച്ചിരുന്നത്‌. ഉടക്കി നിന്ന മമതയെ അനുനയിപ്പിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട്‌ വന്നിട്ടും ഫലമുണ്ടായില്ല.

എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയെ തന്റെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്‌ മമത ചെയ്‌തത്‌. ഇപ്പോഴുള്ള ഈ മനം മാറ്റത്തിന്‌ കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്‌, രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ യുപിഎയില്‍ ഒറ്റപ്പെടും എന്ന പേടിയാണ്‌ എന്നാണ്‌.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബിനെ പിന്തുണയ്‌ക്കുന്ന പോലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഹമീദ്‌ അന്‍സാരിയെയും തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കും.

English summary
Trinamool Congress supremo and West Bengal Chief Minister Mamata Banerjee on Tuesday announced that her party would vote for Congress-led United Progressive Alliance nominee Pranab Mukherjee in presidential election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X