Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷവര്‍മ വിഷബാധ; ഹോട്ടലുടമ കീഴടങ്ങി

തിരുവനന്തപുരം: ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹോട്ടലുടമ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തിരുവനന്തപുരം വഴുതക്കാട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറാണ് കീഴടങ്ങിയത്. മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം

ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് ഹോട്ടല്‍ അടപ്പിച്ചു. സാല്‍വ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ച സച്ചിന്‍ മാത്യു റോയ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച നടന്‍ തിലകന്റെ മകന്‍ ഷോബിയും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതിനിടെ കൊച്ചിയില്‍ ഷവര്‍മ വില്‍പ്പന ഒരാഴ്ചത്തേക്ക് നിരോധിച്ചു കൊണ്ട് ചീഫ് ഫുഡ് ഇന്‍സ്‌പെക്റ്റര്‍ നിരോധനം ഏര്‍പ്പെടുത്തി. കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പു നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+