കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവ സങ്കേതങ്ങളില്‍ വിനോദസഞ്ചാരം വേണ്ട

  • By Ajith Babu
Google Oneindia Malayalam News

Tiger
ദില്ലി: കടുവ സങ്കേതങ്ങളില്‍ വിനോദ സഞ്ചാരത്തിനുളള വിലക്കു തുടരുമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കടുവയുടെ ആവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാത്ത സംസ്ഥാനങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അന്തിമ ഉത്തരവ് വരുന്നത് വരെ വിലക്ക് തുടരുമെന്ന് ജസ്റ്റീസുമാരായ സ്വതന്ത്രര്‍ കുമാര്‍, ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി.കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ചട്ടങ്ങള്‍ ലംഘിച്ചു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നായിരുന്നു ഹര്‍ജി.

വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം അതീവ പ്രാധാന്യത്തോടെ കാണണമെന്നു കോടതി നിര്‍ദേശിച്ചു. കടുവ ആവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാത്തതിന് ബീഹര്‍!, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാന സര്‍ക്കാരുകളെ കോടതി വിമര്‍ശിച്ചു. ഈ സംസ്ഥാനങ്ങളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു.

കടുവാ ആവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാന്‍ ഇനി വൈകിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 10ന് ആവാസ കേന്ദ്രം നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കിയിരുന്നു.

English summary
India's top court has banned tourism in tiger reserve forests across the country in an effort to save the endangered big cat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X