പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റു

സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രസിഡന്റിന്റെ കസേരയില്‍ പ്രണബ് ആസ്ഥനസ്ഥനായി. തുടര്‍ന്ന് ആചാരവെടി മുഴങ്ങി. രാഷ്ട്രപതിയുടെ ചുമതലയേറ്റെടുത്ത മുഖര്‍ജി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
13 തല്‍കട്ടോറ റോഡ് വസതിയില്‍ നിന്നും പുറപ്പെട്ട പ്രണബ് രാജ്ഘട്ടില്‍ എത്തി പ്രാര്‍ഥന നടത്തിയ ശേഷമാണ് സത്യപ്രതിഞ്ജാ ചടങ്ങിനെത്തിയത്. മുന്‍ രാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ സമാധിസ്ഥലങ്ങളിലും പ്രണബ് പുഷ്പാര്‍ച്ചന നടത്തി.
പതിവ് അംബാസിഡര്‍ കാര്‍ ഉപേക്ഷിച്ച് പുതിയ രാഷ്ട്രപതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച മെഴ്‌സിഡസ് ബെന്‍സ് എസ് 600ലായിരുന്നു പ്രണബ് യാത്ര ചെയ്തത്. കാറിന്റെ പിന്‍സീറ്റില്‍ ഇടതുവശത്ത് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും വലതുവശത്ത് മുഖര്‍ജിയുമാണ് ഇരുന്നിരുന്നത്.












Click it and Unblock the Notifications