കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി നിരക്ക് വര്‍ദ്ധന വ്യാഴാഴ്ച പ്രഖ്യാപിക്കും

  • By Ajith Babu
Google Oneindia Malayalam News

Electricity tariff hike
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന വ്യാഴാഴ്ച പ്രഖ്യാപിക്കും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധന ഉണ്ടാകില്ലെന്നാണ് സൂചന. 500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വന്‍വര്‍ധന ഉണ്ടായേക്കും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ യൂണിറ്റിന് ആറര രൂപ വരെ നല്‍കേണ്ടി വരും.

മൂന്ന് നേരങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാവുന്ന 'ടൈം ഓഫ് ഡേ' മീറ്റര്‍ സ്ഥാപിക്കാനും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചേക്കും. ഉപഭോഗം കൂടുതലുള്ള സമയത്ത് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനായി ടിഒഡി മീറ്റര്‍ സ്ഥാപിയ്ക്കുക. മീറ്റര്‍ സ്ഥാപിക്കാന്‍ മൂന്നോ നാലോ മാസത്തെ സമയം അനുവദിക്കും

വ്യവസായ മേഖലയ്ക്ക് കുറഞ്ഞ വര്‍ധന മാത്രമെ ഉണ്ടാകൂ. പത്തു വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്.

മഴക്കുറവ് മൂലം അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതു സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കു നയിക്കുന്ന സാഹചര്യത്തിലാണ് നിരക്കുവര്‍ധന. അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അണക്കെട്ടുകളിലെന്നതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധന. പെട്രോളിന് അനുദിനം വില കൂടുന്നതിനൊപ്പം ഡീസലും പാചകവാതകത്തിനും വില കൂട്ടാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

English summary
The High Power Committee of the Kerala State Electricity Board has decided to urge the Electricity Regulatory Commission to allow realisation of highjer power tariff from domestic consumers who consume more than 150 units a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X