കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ പിഴയ്ക്കുന്നു; കേരളം ഇരുളിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Idukki Dam
കൊച്ചി: കാലവര്‍ഷത്തിലുണ്ടായ കുറവുമൂലം ജലസംഭരണികളില്‍ വെള്ളം കുറഞ്ഞത് സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അണക്കെട്ടുകളിലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മഴയിലെ കുറവ് തുടരുകയാണെങ്കില്‍ പവര്‍കട്ട് അടക്കമുള്ള വൈദ്യുതി നിയന്ത്രണ ഉപാധികളിലേക്കു സര്‍ക്കാരിനു നീങ്ങേണ്ടിവരുമെന്നാണു സൂചന.

പ്രതിദിനം 560 ലക്ഷം യൂണിറ്റോളം വൈദ്യുതി വേണമെന്നിരിക്കെ, 7240 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണു ജലസംഭരണികളില്‍ ശേഷിക്കുന്നത്. ഇതില്‍ തന്നെ ഒരു നിശ്ചിത അളവില്‍ താഴെ ഉപയോഗിക്കാനുമാകില്ല. നിലവില്‍ കായംകുളം താപവൈദ്യുത നിലയത്തിലേതടക്കം പ്രതിദിനം 200 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണു കേരളത്തിനകത്ത് ഉദ്പാദിപ്പിക്കുന്നത്. ദിവസേന 360 ലക്ഷം യൂണിറ്റോളം വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. കനത്തെ മഴ പെയത് മിച്ച വൈദ്യുതി ഉത്പാദിപ്പിയ്‌ക്കേണ്ട സമയത്താണ് കേരളം ഈ പ്രതിസന്ധി അനുഭവിയ്ക്കുന്നത്.

ജലവൈദ്യുത പദ്ധതികളെ പ്രധാനമായും ആശ്രയിക്കുന്ന കേരളത്തില്‍ സാധാരണ മഴക്കാലത്ത് 400 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാറുണ്ട്. ജൂലൈ 24-ലെ നിലവച്ച് കേരളത്തിലെ മഴ 39 ശതമാനം കുറവാണ്. കഴിഞ്ഞ ഏതാനും ദിവസം നല്ല മഴ ലഭിച്ചിട്ടും കുറവ് നികന്നില്ല. 1231.7 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 752.1 മില്ലിമീറ്റര്‍ മാത്രമാണു ലഭിച്ചത്.

മഴക്കാലത്ത് പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങല്‍ കേരളത്തില്‍ തീരെ പതിവില്ല. ഇക്കുറി ഉത്പാദനം പകുതിയായി കുറയുകയും വാങ്ങല്‍ ഇരട്ടിയാകുകയും ചെയ്തു. അവസ്ഥയില്‍ മാറ്റമില്ലെങ്കില്‍ ഒക്ടോബറിനു ശേഷം രൂക്ഷമായ പ്രതിസന്ധിയാണു കേരളത്തെ കാത്തിരിക്കുന്നത്.

വൈദ്യുതി പ്രശ്‌നം രൂക്ഷമാകുകയാണെങ്കിലും ലോഡ്‌ഷെഡിംഗ് പോലുള്ള നടപടികളുണ്ടാകില്ലെന്നാണ് അറിവ്. അരമണിക്കൂറോളം വൈദ്യുതി ലാഭിക്കുന്നതു കൊണ്ട് 16 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണു ലാഭിക്കാനാകുക. ഇതുമൂലം കാര്യമായ വൈദ്യുതിലാഭം ഉണ്ടാകുകയില്ലെന്നും പേരുദോഷം മാത്രമേ ലഭിക്കൂവെന്നും സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമിറിയാം.

English summary
An erratic south-west monsoon has forced the Kerala State Electricity Board (KSEB) to go in for drastic cuts in hydro-electricity generation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X